Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : From Kerala

Thrissur

കേ​ര​ള​ത്തി​ൽ​നി​ന്നൊ​രു മെ​സി ഉ​ണ്ടാ​വ​ണം: മ​ന്ത്രി ജ​നീ​ഷ്

തൃ​ശൂ​ർ: ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പു​തി​യ ഗ​വ​ണ്‍​മെ​ന്‍റി​നു​ണ്ടെ​ന്നും മ​റ്റേ​തു വ​കു​പ്പി​നെ​ക്കാ​ളും യു​വാ​ക്ക​ളു​മാ​യി ഇ​ട​പ​ഴ​കേ​ണ്ട​തു കാ​യി​ക​വ​കു​പ്പാ​ണെ​ന്നും മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. വ​ലി​യ രീ​തി​യി​ൽ യു​വാ​ക്ക​ൾ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്നും അ​ക​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്. അ​വ​രെ തി​രി​കെ ക​ളി​ക്ക​ള​ത്തി​ലേ​ക്കെ​ത്തി​ക്കു​ക​യാ​ണ് ത​ന്‍റെ ചു​മ​ത​ല​യെ​ന്നും പ്ര​സ്ക്ല​ബ്ബി​ൽ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​പ്ര​സി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

മി​ക​ച്ച സ്പോ​ർ​ട്സ് താ​ര​ത്തെ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​യ്യു​ക. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ​പോ​ലും ക​ളി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ല. സ്കൂ​ൾ ഗ്രൗ​ണ്ടു​ക​ൾ​പോ​ലും വൈ​കി​ട്ട് അ​ഞ്ചി​നു​ശേ​ഷം തു​റ​ന്നു കൊ​ടു​ക്കാ​റി​ല്ല. ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നു തു​ട​ങ്ങി പ​ര​മാ​വ​ധി ക​ളി​സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​ക്ക​ണം.

സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ സാ​ന്പ​ത്തി​ക​വി​നി​യോ​ഗ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗി​നു വി​ധേ​യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. പു​തി​യ ത​ല​മു​റ​യെ കേ​ര​ള​ത്തി​ൽ​ത​ന്നെ പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ങ്കി​ൽ കാ​യി​ക​രം​ഗ​ത്തെ അ​വ​ഗ​ണി​ക്കാ​ൻ ക​ഴ​യി​ല്ല. സ്കൂ​ളു​ക​ൾ​ക്ക് ഇ​തി​നു വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യും. മൊ​ബൈ​ൽ അ​ഡി​ക്‌​ഷ​നി​ൽ​നി​ന്നു കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്കാ​നും സ്പോ​ർ​ട്സി​നു ക​ഴി​യു​മെ​ന്ന് മ​ന്ത്രി പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ചു.

പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കും

അ​ന്താ​രാ​ഷ്ട്ര​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ നി​ർ​മി​തി ആ​വ​ശ്യ​മാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ൽ അ​ത്ത​രം മ​ത്സ​രം വ​ള​രെ കു​റ​വാ​യ​തി​നാ​ൽ അ​വ പ​രി​പാ​ലി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​നു കൂ​ടു​ത​ൽ ചെ​ല​വു​ക​ളു​ണ്ട്. ക​ളി​ക്ക​ള​ങ്ങ​ൾ​ക്കൊ​പ്പം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കാ​യി​ക​പ​രി​ശീ​ല​നം കാ​ര്യ​ക്ഷ​മ​മാ​ക്കും. സ​മാ​ന്ത​ര​മാ​യി അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ങ്ങ​ളും പ​രി​ഗ​ണി​ക്കും. കേ​ര​ള​ത്തി​ലേ​ക്കൊ​രു മെ​സി​യ​ല്ല കേ​ര​ള​ത്തി​ൽ​നി​ന്നൊ​രു മെ​സി ഉ​ണ്ടാ​കു​ക​യാ​ണ് വേ​ണ്ട​ത്. സ്വാ​ഭാ​വി​ക​മാ​യ ക​ളി​ക്ക​ള​ങ്ങ​ൾ ഒ​രു​ങ്ങി​യാ​ൽ​ത​ന്നെ സ്വാ​ഭാ​വി​ക​മാ​യി കാ​യി​ക​താ​ര​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രും.

സ്പോ​ർ​ട്സ് ന​യം രൂ​പീ​ക​രി​ക്കും

സ്പോ​ർ​ട്സി​ലെ സ​മ​ഗ്ര​മാ​റ്റ​ത്തി​നാ​യി കാ​യി​ക​രം​ഗ​ത്തെ ഉ​ന്ന​ത​രാ​യ ആ​ളു​ക​ളെ കൂ​ട്ടി​ച്ചേ​ർ​ത്തു സ​ർ​ക്കാ​രി​ന്‍റെ സ്പോ​ർ​ട്സ് ന​യം രൂ​പീ​ക​രി​ക്കും. മു​ന്പ് ഇ​ന്ത്യ​ൻ​കാ​യി​ക​രം​ഗ​ത്ത് ഒ​ന്നാ​മ​തോ ര​ണ്ടാ​മ​തോ ആ​യി​രു​ന്ന കേ​ര​ളം ഇ​പ്പോ​ൾ പ​തി​ന​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു​വ​രെ പി​ന്ത​ള്ള​പ്പെ​ട്ടു. കാ​യി​ക​രം​ഗ​ത്തെ കു​തി​പ്പി​ന് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഫ​ലം പ​ത്തു​കൊ​ല്ല​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും ല​ഭി​ക്കു​ക. ഇ​തി​നു​ള്ള ചി​ല ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​വ​ച്ചി​ട്ടു​ണ്ടെ​ന്നും പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പു​തി​യ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു ചി​ന്തി​ക്കും.

യു​വ​ജ​ന​ക്ഷേ​മ​ത്തി​നു പു​തു​വ​ഴി

യൂ​ത്ത് ക്ല​ബ് പോ​ലെ​യു​ള്ള പ​ഴ​യ​മാ​ർ​ഗ​ങ്ങ​ളി​ലേ​ക്കു യു​വാ​ക്ക​ൾ പ​ഴ​യ​തു​പോ​ലെ ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്നി​ല്ല. യു​വാ​ക്ക​ളെ സ​ജീ​വ​മാ​ക്കാ​നു​ള്ള പു​തി​യ കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും.​പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് വ​നം വ​കു​പ്പി​ൽ​നി​ന്ന് സൂ ​വ​കു​പ്പി​ലേ​ക്കു മാ​റ്റു​ന്ന​തി​ന് ശ്ര​മി​ക്കും.

പൊ​ളി​റ്റി​ക്സും ഫു​ട്ബോ​ളും സ​മാ​സ​മം

പൊ​ളി​റ്റി​ക്സി​ന്‍റെ അ​തേ ത​ന്ത്ര​ങ്ങ​ളാ​ണ് ഫു​ട്ബോ​ളി​ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക​ക​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ര​ണം. പ​ന്ത് എ​പ്പോ​ൾ കാ​ലി​ലേ​ക്കെ​ത്തും എ​ന്ന​താ​ണ് പ്ര​ധാ​നം. അ​വ​സാ​ന​നി​മി​ഷ​മാ​യി​രി​ക്കാം ഗോ​ള​ടി​ക്കാ​ൻ ക​ഴി​യു​ന്ന​തും വി​ജ​യി​ക്കു​ന്ന​തും. പൊ​ളി​റ്റി​ക്സി​ൽ എ​ന്തൊ​ക്കെ പ​യ​റ്റി​യാ​ലും അ​വ​സാ​ന​നി​മി​ഷം വി​ജ​യ​വും തോ​ൽ​വി​യും മാ​റി​മ​റി​ഞ്ഞേ​ക്കും.

പ​ന്തു​ത​ട്ടി മ​ന്ത്രി

ലോ​ക​ക​പ്പ് ടീ​മി​ൽ ത​ന്‍റെ ടീ​മേ​താ​ണെ​ന്നു വ്യ​ക്ത​മാ​ക്കാ​തി​രു​ന്ന മ​ന്ത്രി, പ്ര​സ്ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ ക്ഷ​ണ​പ്ര​കാ​രം അ​ർ​ജ​ന്‍റീ​ന​യു​ടെ പ​ത്താം​ന​ന്പ​ർ ജേ​ഴ്സി​യ​ണി​ഞ്ഞ് പ​ന്തു​ത​ട്ടി​യ​തു കൗ​തു​ക​മാ​യി.

Latest News

Corehub Up